നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി സ്ഥിരം വിൽപ്പനക്കാരൻ പിടിയിൽ

ബത്തേരി : ബത്തേരി മണിച്ചിറ കൊണ്ടയങ്ങാടൻ വീട്ടിൽ അബ്ദുൾ ഗഫൂർ (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 07.10.2025 വൈകീട്ടോടെ ഗാന്ധി ജംഗ്ഷനിൽ വച്ച് നടത്തിയ പരിശോധനയിൽ വിൽപ്പന നടത്തുന്നതിനായി കവറിൽ സൂക്ഷിച്ച 28 പാക്കറ്റ് ഹാൻസും 53 പാക്കറ്റ് കൂൾ ലിപ്പും കൂടാതെ പുകയില ഉത്പന്നങ്ങൾ വിറ്റു കിട്ടിയ 13410 രൂപയും പിടിച്ചെടുക്കുകയായിരുന്നു. ഇയാൾ നഗരത്തിലെ സ്ഥിരം വിൽപ്പനക്കാരനാണ്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.