October 14, 2025

വൈത്തിരി പണം കവര്‍ച്ച : പോലീസിനോടൊപ്പം കവര്‍ച്ചയ്ക്ക് കൂട്ട് നിന്നയാളും അറസ്റ്റില്‍

Share

 

വൈത്തിരി : വൈത്തിരി പോലീസുകാര്‍ പണം കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ വൈത്തിരി വട്ടവയല്‍ ആനോത്ത് മീത്തല്‍ എ എം റിയാസ് (41) നെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രവീണ്‍ കുമാറും സംഘവുംഅറസ്റ്റ് ചെയ്തത്.

 

പോലീസുകാര്‍ ഉള്‍പ്പെട്ട കവര്‍ച്ചാക്കേസിലെ ഇടനിലക്കാരനാണിയാളെന്നാണ് സൂചന. കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് വൈത്തിരി പൊലീസ് സ്‌റ്റേഷനിലെ സി ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ മുന്‍പ് കേസെടുത്തിരുന്നു. വൈത്തിരി സ്‌റ്റേഷനിലെ എസ്എച്ച്ഒ അനില്‍ കുമാര്‍, എസ്.സി.പി ഒ ഷുക്കൂര്‍, തിരിച്ചറിയാത്ത പൊലീസ് ഉദ്യോഗസ്ഥന്‍എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സെപ്റ്റംബര്‍ 15 ന് വാഹനപരിശോധനക്കിടെ പരാതിക്കാരായ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജിനാസ്, സിനാന്‍ പാണ്ടിക്കാട്,സിനാന്‍ ചെറുപ്പ എന്നിവരില്‍ നിന്നും പിടിച്ചെടുത്ത 3,37,500 രൂപ തട്ടിയെടുക്കുകയും, പരാതിക്കാരെ മര്‍ദ്ധിക്കുകയും ചെയ്തതായുള്ള പരാതിയിലാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തി ആക്രമിച്ച് പണം കവര്‍ന്നതായുള്ള വകുപ്പുകളിലാണ് കേസ്.


Share
Copyright © All rights reserved. | Newsphere by AF themes.