October 14, 2025

കൊച്ചിയിൽ മയക്കുമരുന്നുമായി വയനാട് സ്വദേശി പിടിയില്‍

Share

 

കൊച്ചി : കടവന്ത്ര ഗിരിനഗർ റോഡിന് സമീപത്തുനിന്ന് 88.93 ഗ്രാം എം.ഡി.എം.എയുമായിവന്ന യുവാവിനെ ഡാൻസാഫ് പിടികൂടി. വയനാട് മാനന്തവാടി നെല്ലൂർനാട് കൊച്ചുപറമ്ബില്‍ വീട്ടില്‍ ജോബിൻ ജോസഫിനെയാണ് (26) നാർക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

 

എറണാകുളത്ത് ഇടപാടുകാർക്ക് കൊടുക്കുവാൻ ബംഗളൂരുവില്‍നിന്ന് എം.ഡി.എം.എയുമായി വരുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. സംഘത്തിലെ കൂട്ടാളികളെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ഡി.സി.പി അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു മയക്കുമരുന്ന് വേട്ട.


Share
Copyright © All rights reserved. | Newsphere by AF themes.