പെരിക്കല്ലൂരിൽ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

പുൽപ്പള്ളി : ബത്തേരി മാടക്കര പാലിയേരി ഉന്നതിയിൽ സലിം (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്.
06.10.2025 തിയ്യതി വൈകീട്ട് പെരിക്കല്ലൂർ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 85 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി.രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.