October 5, 2025

എംഡിഎംഎയും കഞ്ചാവുമായി ആറ് യുവാക്കൾ പിടിയിൽ

Share

 

തിരുനെല്ലി : ബാംഗ്ലൂർ സ്വദേശികളായ അർബാസ്(37), ഉമർ ഫാറൂഖ് (28), മുഹമ്മദ്‌ സാബി (28), ഇസ്മയിൽ (27), ഉംറസ് ഖാൻ (27), സൈദ് സിദ്ധിഖ് (27) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പോലീസുകാരും ചേർന്ന് പിടികൂടിയത്.

 

04.10.2025 രാവിലെ ബാവലിയിൽ വാഹന പരിശോധനക്കിടെ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ 2 ഗ്രാം എം. ഡി. എം. എ യും 2 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയായിരുന്നു. പനമരം പോലിസ് സബ് ഇൻസ്പെക്ടർ കെ.എം സന്തോഷ് മോൻ, തിരുനെല്ലി സബ് ഇൻസ്പെക്ടർ സജിമോൻ പി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നടപടികൾ സ്വീകരിച്ചത്. സംഘം സഞ്ചരിച്ച കെ എ 41 എം.ബി 5567 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.


Share
Copyright © All rights reserved. | Newsphere by AF themes.