സിപിഐയില്‍ അഴിച്ചുപണി ; സത്യന്‍ മൊകേരി അസിസ്റ്റന്റ് സെക്രട്ടറി; എക്സിക്യൂട്ടീവിലും മാറ്റം

തിരുവനന്തപുരം : സത്യന്‍ മൊകേരിയെ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇ ചന്ദ്രശേഖരന്‍ മാറിയ ഒഴിവിലേക്കാണ് സത്യന്‍ മൊകേരിയെ തെരഞ്ഞെടുത്തത്. അതേ സമയം പി പി സുനീര്‍ അസിസ്റ്റന്റ് സെക്രട്ടറിയായി തുടരും. വിഎസ് സുനില്‍കുമാറിനെയും സിഎന്‍ ചന്ദ്രന്‍ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേ സമയം സിപിഐ സിപിഐഎമ്മിന്റെ ബി ടീമല്ലെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു. ആ കിനാവ് ആരും കാണേണ്ടതില്ല. സിപിഐ വ്യക്തിത്വം പണയപ്പെടുത്തില്ലെന്നും സിപിഐയുടെ യൂട്യൂബ് ചാനലായ കനലിലൂടെ അദ്ദേഹം പറഞ്ഞു. മുന്നണിക്കകത്ത് സിപിഐ എടുത്ത നിലപാടുകള്‍ വിജയം കണ്ടിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തത്. 25 അംഗ പുതിയ സംസ്ഥാന എക്‌സിക്യൂട്ടീവിനെയും തെരഞ്ഞടുത്തിരുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റ് സംവിധാനം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിരുന്നു. ഇതോടെ ത്രിതല സംവിധാനത്തിലേക്ക് സിപിഐ മാറിയിരുന്നു.