October 4, 2025

19 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം : ഒക്ടോബർ 15 വരെ അപേക്ഷിക്കാം

Share

 

19 തസ്തികകളില്‍ നിയമനത്തിനു പി.എസ്.സി വിജ്ഞാപനമായി. 7 തസ്തികകളില്‍ നേരിട്ടുള്ള നിയമനവും രണ്ട് തസ്തികകളില്‍ തസ്തികമാറ്റം വഴിയും നാല് തസ്തികകളില്‍ സ്പെഷല്‍ റിക്രൂട്മെന്റും 6 തസ്തികകളില്‍ എൻ.സി.എ നിയമനവുമാണ്.

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 15 രാത്രി 12 മണി വരെ. വെബ്സൈറ്റ്:www.keralapsc.gov.in

 

നേരിട്ടുള്ള നിയമനം: മലിനീകരണ നിയന്ത്രണ ബോർഡില്‍ അസിസ്റ്റന്റ് എൻജിനീയർ, പ്രിസണ്‍സ് ആൻഡ് കറക്ഷനല്‍ സർവിസില്‍ വനിതാ അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫിസർ, സർക്കാർ ഉടമ സ്ഥതയിലുള്ള വിവിധ കമ്ബനി/കോർപറേഷൻ/ബോർഡ് എന്നിവയില്‍ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റൻറ്/അക്കൗണ്ട്സ് ക്ലർക്ക്, ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനില്‍ ട്രാഫിക് സൂപ്രണ്ട്, കണ്‍സ്ട്രക്ഷൻ കോർപറേഷനില്‍ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ്-3, പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇൻസ്ട്രക്ടർ (എം.എം.വി) തുടങ്ങിയവ.

 

 

തസ്തികമാറ്റം വഴി: പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇൻസ്ട്രക്ടർ, വിദ്യാഭ്യാസ വകുപ്പില്‍ എച്ച്‌.എസ്.ടി സോഷ്യല്‍ സയൻസ്.

 

പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷല്‍ റിക്രൂട്മെന്റ്: ആരോഗ്യ വകുപ്പില്‍ ഫാർമസിസ്റ്റ് ഗ്രേഡ്-2, എൻ.സി.സി/സൈനിക ക്ഷേമ വകുപ്പില്‍ ക്ലർക്ക് ടൈപ്പിസ്റ്റ് തുടങ്ങിയവ.

 

സംവരണസമുദായങ്ങള്‍ക്കുള്ള എൻ.സി.എ നിയമനം: ഹൗസ് ഫെഡില്‍ ജൂനിയർ ക്ലർക്ക്, ഫയർ ആൻഡ് റെസ്ക്യൂ സർവിസില്‍ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ തുടങ്ങിയവ.

 

 


Share
Copyright © All rights reserved. | Newsphere by AF themes.