October 4, 2025

വയനാട് ദുരന്തം : ചോദിച്ചത് 2221.03 കോടി, തന്നത് 206.56 കോടിയുടെ ഔദാര്യം; കേന്ദ്രത്തിനെതിരെ കേരളം

Share

 

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 206.56 കോടി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പുനര്‍നിര്‍മാണത്തിന് 2000 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്രം 260 കോടിയോളം രൂപയാണ് അനുവദിച്ചത്. ദുരിത ബാധിതരുടെ കടം പോലും എഴുതിതള്ളാന്‍ കേന്ദ്രം തയ്യാറാവുന്നില്ല. കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയുടെ മറ്റൊരു ഉദാഹണമാണിതെന്നും മന്ത്രി ആരോപിച്ചു.

 

വയനാട് പുനര്‍നിര്‍മാണത്തിന് കേന്ദ്ര സഹായം; 206.56 കോടി അനുവദിച്ചു

ദുരന്തം നടന്ന് അഞ്ച് മാസക്കാലത്തോളം എല്‍ 3 വിഭാഗത്തില്‍പ്പെട്ട ദുരന്തമാണെന്ന് അറിയിക്കാതെ മറച്ചുവച്ചു. ലഭ്യമായ സഹായങ്ങള്‍ നിഷേധിച്ചു. 1222 കോടിയുടെ നഷ്ടം കാണിച്ച്‌ നിവേദനം നല്‍കി. ഒരു രൂപ പോലും നല്‍കിയില്ല. 2221.03 കോടിയുടെ പുനര്‍നിര്‍മാണ ഫണ്ടിന് അപേക്ഷിച്ചിരുന്നു. ഇതിലാണ് ഇപ്പോള്‍ 206.56 കോടി അനുവദിച്ചിരിക്കുന്നത്. ഈ ഔദാര്യം പച്ചയായ അവഗണനായണ് എന്നും മന്ത്രി ആരോപിച്ചു. കേരളത്തില്‍ അര്‍ഹമായ പണം ലഭിച്ചില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു. സമയബന്ധിതമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

നടി റിനി ആൻ ജോർജ് സിപിഎമ്മിന്റെ പെണ്‍ പ്രതിരോധ വേദിയില്‍ ; പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കെ ജെ ഷൈൻ

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ 9 സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചതിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വയനാട് ദുരന്തത്തേയും പരിഗണിച്ചത്. വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള 206.56 കോടിയുള്‍പ്പെടെയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 4654.60 കോടിയാണ് 9 സംസ്ഥാനങ്ങള്‍ക്കായി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.