October 4, 2025

ഉരുള്‍ ദുരന്തം ; വയനാടിന് 260.56 കോടി രൂപ സഹായം അനുവദിച്ച്‌ കേന്ദ്രം

Share

 

ഉരുള്‍പൊട്ടല്‍ പുനർനിർമാണത്തിന് 260.56 കോടി രൂപ സഹായം അനുവദിച്ച്‌ കേന്ദ്രം. ചൂരൽമല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. അസമിന് 1270.788 കോടി രൂപയും കേന്ദ്രം അനുവദിച്ചു.

 

9 സംസ്ഥാനങ്ങള്‍ക്കായി ആകെ 4645.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. തിരുവനന്തപുരം അടക്കം 11 നഗരങ്ങളില്‍ അർബൻ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് പ്രോഗ്രാം പ്രകാരം 2444.42 കോടിയും അനുവദിച്ചു. വയനാട് പുനർനിർമ്മാണത്തിനായി പിഡിഎൻഎയില്‍ 2221 കോടി രൂപയാണ് കേരളം അവശ്യപ്പെട്ടത്. ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്നായിരുന്നു ആദ്യ ചർച്ചകളില്‍ അറിയിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായുള്ള അന്തിമ ചർച്ചയില്‍ പങ്കെടുത്തത് ചീഫ് സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ 260.56 കോടി രൂപയാണ് കേന്ദ്രം വയനാടിനായി അനുവദിച്ചിരിക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.