വയനാട്ടിലെ അധ്യാപക ഒഴിവുകൾ

പനമരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം തസ്തികയിലേക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 26 ന് വെള്ളിയാഴ്ച രാവിലെ 10.30-ന്. ഫോൺ: 9961324644.
കല്പറ്റ ജിവിഎച്ച്എസ്എസിൽ താത്കാലിക എഫ്ടിഎം തസ്തികയിലേക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11-ന് ഹൈസ്കൂൾ ഓഫീസിൽ. ഫോൺ: 0493 6204082.
പിണങ്ങോട് ഡബ്യൂ.ഒ.എച്ച്.എസ്.എസിൽ ദിവസവേതനാടിസ്ഥാനത്തിൽ സൂവോളജി അധ്യാപക (സീനിയർ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26ന് രാവിലെ 10ന് മുട്ടിൽ ഡബ്യൂ.എം.ഒ ക്യാമ്പസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ – 9895204364