October 5, 2025

വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു

Share

 

കൽപ്പറ്റ : വിവാദങ്ങള്‍ക്കിടെ വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു. എൻഎം വിജയൻ്റെ മരണമുള്‍പ്പെടെ ജില്ലയിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചത്.

 

അടുത്തിടെ, പ്രിയങ്കഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻ ഡി അപ്പച്ചൻ നടത്തിയ പരാമർശം കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലും കൂടിയാണ് എൻ ഡി അപ്പച്ചന്റെ രാജി. വയനാട്ടിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംസ്ഥാന നേത‍ൃത്വത്തിന് തീരാതലവേദനയായി തുടരുന്നതിനിടെയാണ് രാജി പ്രഖ്യാപനം. ടി.ജെ ഐസക്കിനാണ് താല്‍ക്കാലിക ചുമതല.

 

ജില്ലയിൽ സംഘടനാ പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് സ്ഥാനം രാജിവച്ചത്. രാജിക്കത്ത് കെപിസിസിക്ക് കൈമാറി. സമീപ കാലത്ത് വയനാട് കോൺഗ്രസിൽ ഉണ്ടായ വിഭാഗീയത നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണുണ്ടാക്കിയത്.

 

updating …..


Share
Copyright © All rights reserved. | Newsphere by AF themes.