October 5, 2025

സി.ബി.എസ്.സി 10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു ; പത്താം ക്ലാസ് പരീക്ഷ ഇത്തവണ രണ്ടു തവണ, തീയതികള്‍ ഇങ്ങനെ

Share

 

2026 ല്‍ നടക്കാനിരിക്കുന്ന 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ തീയതി സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) പുറത്തിറക്കി. പരീക്ഷകള്‍ 2026 ഫെബ്രുവരി 17 നും ജൂലൈ 15 നും ഇടയില്‍ നടക്കും. 2026 ഫെബ്രുവരി 17ന് 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 17ന് ആരംഭിച്ച മാർച്ച്‌ 9ന് അവസാനിക്കും. പത്താം ക്ലാസിലെ രണ്ടാം ബോർഡ് പരീക്ഷ മെയ് 15ന് ആരംഭിച്ച് ജൂണ്‍ ഒന്നിന് അവസാനിക്കും.

 

2026 മുതല്‍ പത്താം ക്ലാസ് ബോർഡ് പരീക്ഷകള്‍ വർഷത്തില്‍ രണ്ടു തവണ നടത്തുമെന്ന് സിബിഎസ്‌ഇ നേരത്തെ അറിയിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകള്‍ ഫെബ്രുവരി 17ന് ആരംഭിച്ച ഏപ്രില്‍ 9ന് അവസാനിക്കും.

 

സിബിഎസ്‌ഇയുടെ കണക്കനുസരിച്ച്‌, ഇന്ത്യയിലുടനീളവും വിദേശത്തുള്ള 26 രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർത്ഥികള്‍ പരീക്ഷ എഴുതും. എഴുത്തു പരീക്ഷകള്‍ക്കൊപ്പം, ഫലപ്രഖ്യാപനം സമയബന്ധിതമായി ഉറപ്പാക്കുന്നതിന് പ്രാക്ടിക്കല്‍സ് ഉള്‍പ്പെടെയുള്ളവ നേരത്തെ നടത്തും.

 

മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച്‌, ഓരോ വിഷയത്തിന്റെയും പരീക്ഷ കഴിഞ്ഞ് ഏകദേശം 10 ദിവസത്തിനുള്ളില്‍ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ആരംഭിക്കുകയും 12 ദിവസത്തിനുള്ളില്‍ മൂല്യനിർണ്ണയം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.