October 5, 2025

പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ 

Share

 

പുൽപ്പള്ളി : പെരിക്കല്ലൂരിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ബത്തേരി പള്ളിക്കണ്ടി വഴക്കണ്ടി വീട്ടിൽ മസൂദ് (38), ബത്തേരി പള്ളിക്കണ്ടി കാര്യംപുറം വീട്ടിൽ ദിപിൻ (25) എന്നിവരെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്.

 

പെരിക്കല്ലൂർ ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച മസൂദിൽ നിന്നും 80 ഗ്രാം കഞ്ചാവും, ദിപിനിൽ നിന്നും 85 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്.

 

പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി. രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലാ അതിർത്തികളിലും മറ്റു മേഖലകളിലും പോലീസിന്റെ ലഹരിക്കെതിരെയുള്ള കർശന പരിശോധനകൾ തുടരും.


Share
Copyright © All rights reserved. | Newsphere by AF themes.