October 5, 2025

വീണ്ടും റെക്കോ‍ര്‍ഡ് തകര്‍ത്തു ; വമ്പൻ കുതിപ്പില്‍ സ്വര്‍ണവില

Share

 

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് പവന് 320 രൂപയാണ് വർദ്ധിച്ചത്. 83000 ത്തിലേക്ക് അടുക്കുകയാണ് സ്വർണവില. ഉപഭേക്താക്കളില്‍ ആശങ്ക നിറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82,560 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. നിലവില്‍, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നല്‍കേണ്ടിവരും.

 

അന്താരാഷ്ട്ര വിപണിയില്‍, 3,688.76 ഡോളറിലെത്തിയിട്ടുണ്ട് സ്വർണവില. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ദീപാവലിയോട് സ്വർണ്ണവില പതിനായിരത്തില്‍ എത്തും എന്നാണ് പലരും പ്രവചിച്ചിരുന്നത്. എന്നല്‍ അതിനു മുൻപ് സ്വർണം ആ നാഴികക്കല്ല് പിന്നിട്ടു. ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകള്‍. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

 

ഇന്നത്തെ സ്വർണവില

 

ഇന്ന് ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 10320 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 8480 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 6600 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4260 രൂപയാണ്. വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡിലാണ്. ഇന്ന് ഒറ്റയാടിക്ക് 5 രൂപയാണ് ഗ്രാമിന് വർദ്ധിച്ചത്. ഇന്നത്തെ വിപണിവില 140 രൂപയാണ്. ചരിത്രത്തില്‍ ആദ്യമായാണ് വെള്ളിവില 140 ലേക്കെത്തുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.