September 21, 2025

ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം ; ഒന്നരമാസത്തിനിടെ മരിച്ചത് 7 പേര്‍ : 9 പേര്‍ ചികിത്സയില്‍

Share

 

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ഒൻപത് പേർ ചികിത്സയില്‍ തുടരുന്നു. മലപ്പുറം സ്വദേശിയായ പതിമൂന്ന്കാരനാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

 

ഒന്നരമാസത്തിനിടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ഏഴ് പേരാണ് അമീബിക് മസ്തിഷ്ക ജ്വരംബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച്‌ മരിച്ച ചാവക്കാട് സ്വദേശിയുടെ രോഗ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.