പരീക്ഷയോ അഭിമുഖമോ ഇല്ല, റെയില്‍വേയില്‍ അപ്രന്റീസ് ആകാം; 1763 ഒഴിവുകള്‍

ഇന്ത്യൻ റെയില്‍വേയില്‍ അപ്രന്റീസ് ആയി ജോലി നേടാൻ അവസരം. നോർത്ത് സെൻട്രല്‍ റെയില്‍വേ ഡിവിഷനില്‍ വിവിധ ട്രേഡുകളിലായി 1763 ഒഴിവുകളാണ് ഉള്ളത്. പരീക്ഷയോ അഭിമുഖമോ ഇല്ലാതെയാണ് നിയമനം നടത്തുന്നത്. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 17.
അപേക്ഷകർ അംഗീകൃത ബോർഡില്‍ നിന്ന് കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. എൻ സി വി ടി അല്ലെങ്കില്‍ എസ് സി വി ടി അംഗീകരിച്ച ഏതെങ്കിലും ട്രേഡില്‍ ഐ ടി ഐ പാസായിരിക്കണം. 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകള്‍ സമർപ്പിക്കാം. പ്രായപരിധിയില്‍ സംവരണ വിഭാഗത്തില്‍പ്പെട്ടവർക്ക് ഇളവുകള്‍ ലഭിക്കും.
അപേക്ഷ ഫീസ് ജനറല്‍, ഒബിസി, ഇ ഡബ്ല്യൂ എസ് എന്നി വിഭാഗത്തില്‍ ഉള്ളവർക്ക് 100 രൂപ. സ്ത്രീകള്‍ക്കും മറ്റു സംവരണ വിഭാഗക്കാർക്കും അപേക്ഷ ഫീസ് നല്‍കേണ്ട. പ്രയാഗ്രാജ്, ആഗ്ര, ഝാൻസി ഡിവിഷനുകള്‍ & ഝാൻസി വർക്ക്ഷോപ്പിലുമാകും നിയമനം ലഭിക്കുക. നിയമനം ലഭിക്കുന്നവർക്ക് സ്റ്റൈഫൻഡ് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദർശിക്കുക https://www.rrcpryj.org/.