വയനാട്ടിലെ അധ്യാപക ഒഴിവുകൾ

വിളമ്പുകണ്ടം ഗവ.എൽപി സ്കൂളിൽ ജൂനിയർ അറബിക് ഫുൾടൈം അധ്യാപക നിയമനം. കൂടിക്കാഴ്ച സെപ്റ്റംബർ 16 ന് ചൊവ്വാഴ്ച രണ്ടിന് സ്കൂൾ ഓഫീസിൽ.
ചുണ്ടേൽ ആർസി എൽപി സ്‌കൂളിൽ ഒഴിവുള്ള ഫുൾടൈം ജൂനിയർ അറബിക് ടീച്ചറുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച 16 ന് രാവിലെ 10. 30 ന് നടക്കും.
അമ്പലവയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗം നോൺ വൊക്കേഷണൽ ടീച്ചർ സീനിയർ ഇംഗ്ലീഷ് കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
സുഗന്ധഗിരി അമ്പ് ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി നിയമനം. കൂടിക്കാഴ്ച 16-ന് രാവിലെ 11-ന്. ഫോൺ: 0493 6260730.