വയനാട്ടിലെ അധ്യാപക ഒഴിവുകൾ

കൽപ്പറ്റ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ അഗ്രികൾചർ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 8നു രാവിലെ 10ന്. ഫോൺ: 9207523926.
തൃശ്ശിലേരി ഗവ മോഡല്‍ ഡിഗ്രി കോളെജില്‍ (റൂസ) മലയാള വിഭാഗത്തിലേക്ക് അധ്യാപക നിയമനം നടത്തുന്നു. കോളെജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി സെപ്റ്റംബര്‍ എട്ടിന് രാവിലെ 11 ന് കോളെജ് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. നെറ്റ്/പിഎച്ച്ഡിക്കാരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍- 9496704769