കൃഷ്ണഗിരിയിലെ വാഹനാപകടം : മരണം രണ്ടായി

മീനങ്ങാടി : കൃഷ്ണഗിരിയ്ക്ക് സമീപം ഇന്നലെ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ കൂടി മരിച്ചു. പള്ളിക്കുന്ന് ഏച്ചോം കിഴക്കെ പുരക്കല്‍ അഭിജിത്ത് (20) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മൈലമ്പാടി തച്ചമ്പത്ത് ശിവരാഗ് ഇന്നലെ തന്നെ മരിച്ചു.