തിരുവോണ ദിനത്തില്‍ റെക്കോഡിട്ട് സ്വര്‍ണവില : ഒറ്റയടിക്ക് കൂടിയത് 560 രൂപ

സംസ്ഥാനത്ത് റെക്കോഡിട്ട് സ്വർണവില. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇന്നത്തെ നിരക്ക്. ഒരു പവൻ സ്വർണത്തിന് 78,920 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില മുന്നോട്ട് പോകുന്നത്. ഒറ്റയടിക്ക് 560 രൂപയാണ് ഇന്ന് വർദ്ധിച്ചിരിക്കുന്നത്. ഇന്നലെ 78360 രൂപയായിരുന്നു ഒരു പവന് നല്‍കേണ്ടിയിരുന്നത്. സെപ്റ്റംബർ മൂന്നിലെ 78440 രൂപയില്‍ നിന്ന് 80 രൂപ കുറഞ്ഞാണ് 78360 രൂപയിലേക്ക് എത്തിയത്.
അതേസമയം, ഒരു ഗ്രാമിന് ഇന്ന് നല്‍കേണ്ടത് 9865 രൂപയാണ്. 9795 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. നിലവില്‍, ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാർക്ക് ഫീസുമടക്കം ഒരു പവൻ ആഭരണത്തിന് കുറഞ്ഞത് 85,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ഒരു ഗ്രാം സ്വർണത്തിനാകട്ടെ 10700 രൂപയാണ് വില വരുക.
വിവാഹ ആവശ്യക്കാരെയും സ്വാർണാഭരണ പ്രേമികളെയും സംബന്ധിച്ച് സ്വർണവിലയില്‍ വർദ്ധന വളരെ വലിയ വെല്ലുവിളിയാണ്. വരും ദിവസങ്ങളിലും വിലയില്‍ വർദ്ധനവ് ഉണ്ടായേക്കും. ഈ മാസം തുടങ്ങുമ്ബോള്‍ തന്നെ 77,640 രൂപയിലാണ് സ്വർണത്തിൻ്റെ വില വന്നിരുന്നത്. പിന്നീടിങ്ങോട്ട് കൂടിയും കുറഞ്ഞുമാണ് സ്വർണവിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്.
കഴിഞ്ഞ ദിവസം ജിഎസ്ടിയില്‍ വൻ മാറ്റങ്ങളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇനി മുതല്‍ ഇന്ത്യയില്‍ അഞ്ച്, 18 എന്നിങ്ങനെ രണ്ട് സ്ലാബുകളില്‍ മാത്രമേ ജിഎസ്ടി ഉണ്ടാകൂ. സ്വർണത്തിന്റെ നികുതി ഒരു ശതമാനമാക്കി കുറയ്ക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. അതേസമയം നികുതി കൂട്ടുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍ 56ാം ജിഎസ്ടി കൗണ്‍സിലില്‍ സ്വര്‍ണത്തിന്റെ നികുതിയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതിനാല്‍ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ജിഎസ്ടി നിരക്ക് മൂന്ന് ശതമാനമായും ആഭരണം വാങ്ങുമ്ബോഴുള്ള പണിക്കൂലി അഞ്ച് ശതമാനമായും തുടരും.