ഉരുള്‍പൊട്ടല്‍ : മുസ്ലിം ലീഗ് നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണം സെപ്റ്റംബര്‍ ഒന്നിന് തുടങ്ങും

മേപ്പാടി : ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണം സെപ്റ്റംബർ ഒന്നിന് തുടങ്ങും. ഇതിനായി മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ വയനാട്ടിലെത്തും. ലീഗിൻ്റേത് പ്ലാന്റേഷൻ ഭൂമിയാണെന്ന് ആരോപണം നിലനില്‍ക്കെയാണ് വീടുകളുടെ നിർമ്മാണം തുടങ്ങുന്നത്. കേസ് എടുക്കുന്നതില്‍ നിലപാട് തേടി സോണല്‍ ലാൻഡ് ബോർഡ് ഉന്നതാധികാര സമിതിയെ സമീപിച്ചിരിക്കുകയാണ്. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിലാണ് മുസ്ലിം ലീഗ് 105 വീടുകള്‍ നിർമ്മിക്കുന്നത്. വീടുകളുടെ നിർമ്മാണം സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പി.കെ. ഫിറോസ്, പാണക്കാട് തങ്ങള്‍ നല്‍കിയ വാക്കു പാലിക്കുമെന്ന് പ്രഖ്യാപിച്ചു.