August 23, 2025

ക്ഷേമനിധി അംഗങ്ങൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

Share

 

കൽപ്പറ്റ : തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി വികസിപ്പിച്ച അഡ്വാൻസ്‌ഡ് ഇൻഫർമേഷൻ ഇന്റര്‍ഫേസ് സിസ്റ്റം (AIIS) സോഫ്റ്റ് വെയറിലൂടെയുള്ള വിവരശേഖരണം പൂർത്തിയാക്കി ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമ പദ്ധതിയിൽ (വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകൾ) കൽപ്പറ്റ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിനു കീഴിൽ അംഗങ്ങളായവരും നിലവിൽ അംഗത്വം മുടങ്ങിക്കിടക്കുന്ന പെൻഷൻകാർ ഒഴികെയുള്ളവരും വിവരങ്ങൾ പുതുക്കണം.

 

ക്ഷേമനിധി പാസ്ബുക്ക്, ആധാർകാർഡ്, ഫോട്ടോ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ ഹാജരായോ സ്വന്തമായോ AIISൽ വിവരങ്ങൾ പുതുക്കാം. 2025 സെപ്‌തംബർ 30ന് മുമ്പ് ഇത് പൂര്‍ത്തിയാക്കണം. ഏകീകൃത തിരിച്ചറിയൽ കാർഡിനുള്ള തുകയായ 25 രൂപ ഇതുവരെ അടയ്ക്കാത്തവർ ഇതുകൂടെ അടയ്ക്കണം. വിശദ വിവരങ്ങൾക്ക് ബോർഡിന്റെ കൽപ്പറ്റ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 8547655338.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.