സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ ഇടിവ്. തുടർച്ചയായ വില വർധനവിന് ശേഷം ഇന്ന് (ഓഗസ്റ്റ് 09) സ്വർണവില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി.
ഓഗസ്റ്റ് 9 ശനിയാഴ്ച 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 9,445 ആയി. ഒരു പവൻ സ്വർണത്തിന് 75,560 ആണ് ഇന്നത്തെ വില.
കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 8, വെള്ളിയാഴ്ച) കേരളത്തില്‍ സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. അന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9,470-ഉം പവന് 75,760-ഉം ആയിരുന്നു വില.