തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ മധ്യവയസ്കൻ മരിച്ചു

തരിയോട് : തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ ആൾ കടൽ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആണ് ജോയിക്ക് കടന്നൽ കുത്തറ്റേത്. തെങ്ങിൽ കയറുന്ന യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെയാണ് കടന്നലിൻ്റെ കുത്തേറ്റത്. ഇദ്ദേഹത്തെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ആരോഗ്യ നില വഷളാവുകയും മരിക്കുകയുമായിരുന്നു. ഭാര്യ: ഷൈല . മക്കൾ: ജസ്ലിൻ ( ജർമനി), അനിഷ.