കേരളത്തില്‍ അഞ്ച് ദിവസം കൂടി തീവ്രമഴ തുടരും, കാറ്റിനും സാധ്യത : ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

കേരളത്തില്‍ അഞ്ച് ദിവസം കൂടി കനത്ത മഴ തുടരും. ആറ് ജില്ലകളില്‍ തീവ്രമഴക്കുള്ള ഓറഞ്ച് അലർട്ട് ഇന്ന് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. കേരളതീരത്ത് കനത്ത കാറ്റിനും സാധ്യതയുണ്ട്. 60 കിലോ മീറ്റർ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം. തെക്കൻ കേരളത്തില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സബന്ധനത്തിനും വിലക്കുണ്ട്.
ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ടുണ്ട്. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് തുടങ്ങിയ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് തുടങ്ങിയ ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ മഞ്ഞ അലർട്ടുണ്ട്.