വയനാട്ടിലെ അധ്യാപക ഒഴിവുകൾ

പൂക്കോട് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ എച്ച്എസ് വിഭാഗം ഇംഗ്ലീഷ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം. പ്രവൃത്തിപരിചയം അഭികാമ്യം. ഈ സ്ഥാപനത്തിൽ മൂന്നുവർഷമോ അതിലധികമോ ജോലിചെയ്തവർ അപേക്ഷിക്കേണ്ടതില്ല. അഭിമുഖം ജൂലൈ 22-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 0493 6296095, 6238039954.
ദ്വാരക ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകനിയമനം. എച്ച്എസ്എസ്‌ടി ഇംഗ്ലീഷ് (ജൂനിയർ)/തത്തുല്യമാണ് യോഗ്യത. കൂടിക്കാഴ്ച 22-ന് രാവിലെ 10-ന്. ഫോൺ: 0498 5295068.
കൽപ്പറ്റ : ജില്ലാ വിദ്യാഭ്യാസവകുപ്പിൽ മലയാളം മീഡിയം യുപി സ്കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 707/2023) അഭിമുഖം ജൂലൈ 22, 23, 25 തീയതികളിലായി കേരള പബ്ലിക് സർവീസ് കമ്മിഷന്റെ വയനാട് ജില്ല ഓഫീസിൽ നടത്തും