July 12, 2025

മേപ്പാടി പോളിയിൽ സീറ്റൊഴിവ് : സ്പോട്ട് അഡ്‌മിഷൻ ജൂലൈ 14 ന്

Share

 

മേപ്പാടി ഗവ. പോളിടെക്നിക് കോളേജിൽ രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിനായി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 14 ന് തിങ്കളാഴ്ച രാവിലെ 9.30 മുതൽ നടക്കും.

 

പ്ലസ്‌ടു/വിഎച്ച്എ സ്ഇ/ഐടിഐ/കെസിഇ എന്നിവയാണ് യോഗ്യത. ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷിച്ച, റാങ്ക് ലിസ്റ്റിലുൾപ്പെട്ട എല്ലാവർക്കും കൂടാതെ, പുതിയതായി അപേക്ഷ സമർപ്പിച്ചു കൊണ്ടും വിദ്യാർഥികൾക്ക് പങ്കെടുക്കാം.

 

രജിസ്ട്രേഷൻ രാവിലെ 9.30-11.30 വരെ. www.polyadmission. org/let എന്ന അഡ്മിഷൻ പോർട്ടലിലൂടെ അപേക്ഷ കൾ നൽകാം.

 

പ്ലസ്‌ടു/വി എച്ച്എസ്ഇ വിഭാഗത്തിൽ യോഗ്യതയുള്ള അപേക്ഷകരുടെ അഭാവത്തിൽ ഐടിഐ/കെജിസിഇ വിഭാഗത്തിൽ യോഗ്യതയുള്ള അപേക്ഷകരെ പരിഗണിക്കും. എസ്എസ്എൽസി, പ്ലസ്‌ടു/വിഎച്ച്എസ്ഇ/ഐടിഐ/കെസിഇ സർട്ടിഫിക്കറ്റുകൾ, ടിസി, സ്വഭാവസർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, ജാതി സംവരണം, മറ്റ് സംവരണങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

 

നേരിട്ട് ഹാജരാകാൻ സാധിക്കാത്തവർ പൂർണമായും പൂരിപ്പിച്ച പ്രോക്സി ഫോമും സർട്ടി ഫിക്കറ്റുകളും ഹാജരാക്കണം. ഫോൺ: 9400525435, 7012319448.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.