അര കിലോയോളം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

ബത്തേരി : അര കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ. കൊല്ലം കെട്ടങ്കല്‍, ബാലനെ (52) യാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.
മുത്തങ്ങയിൽ വച്ച് മൈസൂർ ഭാഗത്തു നിന്നു വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ പരിശോധന നടത്തുന്നതിനിടെ പോലീസിനെ കണ്ടു പരിഭ്രമിച്ച ബാലന്റെ ബാഗ് പരിശോധിച്ചതിൽ .483 കിലോ ഗ്രാം (483 ഗ്രാം) കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എം. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്.