വയനാട്ടിലെ അധ്യാപക ഒഴിവുകൾ

കാവുംമന്ദം : തരിയോട് ഗവ. എച്ച്എസ്എസിൽ ദിവസവേ തനാടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം കണക്ക് അധ്യാപകനിയനം. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 250564.
പുൽപ്പള്ളി : ഇരുളം ഗവ.ഹൈസ്കൂളിൽ നിലവിലുള്ള എൽപിഎസ്ടി തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ 10ന് 2ന് സ്കൂളിൽ നടക്കും.
ആനപ്പാറ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ യുപിഎസ്ടി കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 266467.
പുല്പള്ളി : ചെതലയത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐടി എസ്ആർ) മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള അഭിമുഖം ജൂലായ് 10, 11 തീയതികളിൽ. യോഗ്യത യുജിസി മാനദണ്ഡപ്രകാരം.
വിഷയം, ഒഴിവ്, ഹാജരാകേണ്ട തീയതി, സമയം, കേന്ദ്രം എന്നിവ ക്രമത്തിൽ:-
1. ഫിസിക്കൽ എജുക്കേഷൻ- ഒന്ന്- ജൂലായ് 10 ന് രാവിലെ 10.30 -പിവിസി ചേംബർ.
2. സോഷ്യോളജി- രണ്ട് -ജൂലായ് 11-രാവിലെ 10.30-മിനി കോൺഫറൻ സ് ഹാൾ(2).
3. മലയാളം-ഒന്ന്-ജൂലായ് 11-ഉച്ചയ്ക്ക് രണ്ടിന്-മിനി കോൺഫറൻസ് ഹാൾ(3). നിർദ്ദിഷ്ട സമയത്തിന് ഒരു മണിക്കൂർ മുൻപേ സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം.