July 9, 2025

വയനാട് മഡ് ഫെസ്റ്റ് ജൂലൈ 12 മുതല്‍ : മത്സരങ്ങൾക്ക് രജിസ്‌റ്റർ ചെയ്യാം

Share

 

കൽപ്പറ്റ : ജില്ലയിൽ മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വയനാട് മഡ്ഫെസ്റ്റ്-സീസണ്‍ 3’ ജൂലൈ 12 ന് തുടങ്ങും.

 

വിനോദസഞ്ചാര വകുപ്പ്, വിവിധ ടൂറിസം സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ജൂലൈ 12 മുതൽ 17 വരെയാണ് പരിപാടി.

 

ഉദ്ഘടനം ജൂലൈ 12 ന്

സുൽത്താൻ ബത്തേരിയിൽ

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിക്കും. സമാപനം ജൂലൈ 15 ന് മാനന്തവാടി വള്ളിയൂർകാവിൽ പട്ടികജാതി പട്ടിക്കവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.

 

ഫെസ്റ്റിന്റെ ഭാഗമായി മഡ് ഫുട്ബോള്‍, മഡ് വടംവലി, മഡ് കബഡി, കയാക്കിംഗ്, മണ്‍സൂണ്‍ ട്രക്കിംഗ് എന്നിവ നടത്തും. വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

 

*മഡ് ഫുട്‌ബോൾ 12ന്*

 

ജൂലൈ 12 സുൽത്താൻ ബത്തേരിയിൽ നടക്കുന്ന മഡ് ഫുട്ബോളിൽ ഏട്ട് മത്സരാർത്ഥികളുള്ള 16 ടീമുകൾക്കാണ് അവസരം. രജിസ്ട്രേഷൻ 800 രൂപ. 15000, 10000, 4000, 4000 രൂപ വീതം യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാർക്ക് സമ്മാനമായി ലഭിക്കും.

 

*രണ്ടാം ദിനം മഡ് ഫുട്ബോൾ, മഡ് വടംവലി*

 

രണ്ടാം ദിവസമായ ജൂലൈ 13 ന് വിവിധ ടൂറിസം സംഘടനകൾ, മാധ്യമപ്രവർത്തകർ, ടൂർ ഓപ്പറേറ്റർസ്, ട്രാവൽ ഏജന്റുകൾ എന്നിവർക്കായുള്ള മഡ് ഫുട്ബോൾ മത്സരവും ഏഴ് മത്സരാർഥികൾ വീതമുള്ള 16 ടീമുകൾക്ക് പങ്കെടുക്കാവുന്ന മഡ് വടം വലി മത്സരവും സുൽത്താൻ ബത്തേരിയിൽ നടക്കും. 10000, 5000, 3000, 2000 രൂപ വീതം യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാർക്ക് ലഭിക്കും.

 

*കർലാട് തടാകത്തിൽ കയാക്കിങ് മത്സരം*

 

ജൂലൈ 14 ന് ഡബിൾ കാറ്റഗറി 100 മീറ്റർ വിഭാഗത്തിൽ കർലാട് തടകത്തിൽ കയാക്കിങ് മത്സരം നടക്കും. 500 രൂപയാണ് രജിസ്‌ട്രേഷൻ. ആദ്യ നാല് സ്ഥാനക്കാർക്ക് യഥാക്രമം 10000, 5000, 3000, 2000 രൂപയാണ് സമ്മാനം.

 

*15 ന് മഡ് കബഡി*

 

ഏട്ട് മത്സരാർഥികൾ വീതമുള്ള 16 ടീമുകളുടെ മഡ് കബഡി മത്സരം മാനന്തവാടി വള്ളിയൂർകാവിൽ ജൂലൈ 15 നാണ്. 500 രൂപയാണ് രജിസ്ട്രേഷൻ ഫീ. വിജയികൾക്ക് 10000, 5000, 3000, 2000 രൂപ സമ്മാന തുകയായി ലഭിക്കും.

 

*ചീങ്ങേരിയിലേക്ക് മൺസൂൺ ട്രക്കിംഗ്*

 

മഡ് ഫെസ്റ്റിന്റെ അവസാന ദിവസമായ ജൂലൈ 17 ന് 50 പേർക്കായി റോക്ക് അഡ്വഞ്ചർ ടൂറിസം ചീങ്ങേരിയിലേക്ക് മൺസൂൺ ട്രക്കിംഗ് സംഘടിപ്പിക്കും.

 

വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി പേരുകൾ മുൻകൂട്ടി 9447399793, 7593892961 നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.