August 24, 2025

കേരളത്തിൽ ജൂലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക് : 22 മുതല്‍ അനിശ്ചിതകാല സമരം

Share

 

തിരുവനന്തപുരം : ബസ് വ്യവസായ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സർക്കാർ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച്‌ ജൂലൈ 8 ചൊവ്വാഴ്ച സൂചന പണിമുടക്കും ,22 മുതല്‍ അനിശ്ചിതകാല സമരവും നടത്തുമെന്ന് ബസ്സുടമ സംയുക്തസമിതി ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ പെർമിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കാലോചിതമായി വർദ്ധിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

 

വാർത്താ സമ്മേളനത്തില്‍ സംയുക്ത സമിതി ചെയർമാൻ ഹംസ ഏരിക്കുന്നൻ, ജനറല്‍ കണ്‍വീനർ ടി. ഗോപിനാഥ് ,കെ കെ തോമസ് ,കെ ബി സുരേഷ് കുമാർ, വിഎസ് പ്രദീപ് , എൻ വിദ്യാധരൻ എന്നിവർ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.