രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല. രാജ്യതലസ്ഥാനമായ ദില്ലിയിലാണ് 58.5 രൂപ കുറഞ്ഞത്. മുബൈയില്‍ 58 രൂപയും ചെന്നൈയില്‍ 57.7 രൂപയുമാണ് കുറഞ്ഞത്.
19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 57.5 രൂപയാണ് കുറഞ്ഞത്. ഇതുപ്രകാരം1672 രൂപയാണ് കൊച്ചിയിലെ 19 കിലോ സിലിണ്ടറിന്‍റെ പുതിയ വില. 1729.5 രൂപയായിരുന്നു പഴയ വില. വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞത് ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസമാകും.
ഇന്ന് മുതല്‍ (ജൂലൈ ഒന്ന്) മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. നേരത്തെയും വാണിജ്യ സിലിണ്ടറിന്‍റെ വലി കുറച്ചിരുന്നു. മാസത്തിലൊരിക്കലാണ് എല്‍പിജി വിലയില്‍ എണ്ണ കമ്ബനികള്‍ മാറ്റം വരുത്തുന്നത്. കഴിഞ്ഞ ജൂണ്‍ ഒന്നിനും വാണിജ്യ സിലിണ്ടറിന് 24 രൂപ കുറച്ചിരുന്നു.
വാണിജ്യ സിലിണ്ടറിന്‍റെ വിലകുറയ്ക്കുമ്ബോഴും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗാര്‍ഹിക സിലിണ്ടറിന്‍റെ വില കൂട്ടിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഗാര്‍ഹിക പാചകവാതകമാണ്. മെയ് മാസത്തില്‍ ആഗോളവിപണിയില്‍ ക്രൂഡോയിലിന്‍റെ വില കുറഞ്ഞിട്ടും ഗാര്‍ഹിക സിലിണ്ടറിന്‍റെ വില കുറയ്ക്കാൻ എണ്ണകമ്ബനികള്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രാജ്യത്ത് എല്‍പിജി ഉപഭോഗത്തില്‍ വൻ വര്‍ധനവാണുണ്ടായത്.