തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് ; ഇന്ന് ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 73,240 രൂപയായി. 9155 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഇറാൻ ഇസ്രായേല്‍ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ സ്വർണവിലയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണ്. എന്നിരുന്നാലും തുടർച്ചയായി സംഭവിക്കുന്ന നേരിയ ഇടിവ് ആഭരപ്രേമികള്‍ക്കും സാധാരണക്കാർക്കും പ്രതീക്ഷ നല്‍കുന്നു.
ഇന്നലെ 73840 രൂപയായിരുന്നു വില. ജൂണ്‍ 14നാണ് 74000 രൂപയ്ക്ക് മുകളില്‍ സ്വർണം എത്തിയത്. 14, 15 ദിവസങ്ങളില്‍ രേഖപ്പെടുത്തിയ 74,560 രൂപയാണ് ഇതുവരെയുള്ള ഏറ്റവും വലിയ സ്വർണവില. പിന്നീട് 17ാം തീയതി 73600ല്‍ എത്തിയെങ്കിലും അടുത്ത ദിവസം വീണ്ടും 74000 ലേക്ക് സ്വർണം കടന്നു. എന്നാല്‍ 20ാം തീയതി മുതലുള്ള നാല് ദിവസങ്ങളിലും വിലയില്‍ നേരിയ ഇടിവ് പ്രകടമാകുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണമാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ക്ക് കാരണമാകും. നിലവില്‍ മധേഷ്യയിലെ സംഘര്‍ഷം സ്വർണവില വർധവിനെ ഏറെ സ്വാധീനിക്കുന്നുണ്ട്.