52.36 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

വെള്ളമുണ്ട : വെള്ളമുണ്ടയിൽ 52.36 ഗ്രാം കഞ്ചാവുമായി അസം സ്വദേശിയായ മാഫിദുൽ ഹഖ് (30) പിടിയിലായി. വെള്ളമുണ്ട പോലീസ് പട്രോളിംഗിനിടെയാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ തരുവണ കുന്നുമ്മൽ അങ്ങാടിയിൽ വെച്ച് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പോലീസ് സംഘത്തെ കണ്ടപ്പോൾ മാഫിദുൽ ഹഖ് പരിഭ്രാന്തനാകുകയായിരുന്നു. സംശയം തോന്നിയ പോലീസ് ഇയാളെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
വെള്ളമുണ്ട സ്റ്റേഷൻ എസ്.എച്ച്.ഒ ടി.കെ. മിനിമോൾ, എ.എസ്.ഐമാരായ സിഡിയ ഐസക്, ഷാജഹാൻ, എസ്.സി.പി.ഓ അനീസ്, സി.പി.ഓമാരായ റയീസ്, വിനീഷ്, വിജിത്, ജാബിർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർനടപടികൾ സ്വീകരിച്ചുവരുന്നതായി പോലീസ് അറിയിച്ചു.