ലോക പുകയിലവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

കണിയാമ്പറ്റ : വരദൂർ കുടുംബാരോഗ്യ കേന്ദ്രവും കണിയാമ്പറ്റ പഞ്ചായത്തും സംയുക്തമായി ലോക പുകയില വിരുദ്ധ ദിനാചരണത്തിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.രജിത ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ സീനത്ത് തൻവീർ അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ ലഹരി വിരുദ്ധ പ്രസംഗം നടത്തുകയും ചർച്ച സംഘടിപ്പിക്കുകയും ചെയ്തു . ഹെൽത്ത് ഇൻസ്പെക്ടർ രാഖി ചന്ദ്ര പുകയില വിരുദ്ധ ദിന പ്രത്യേക സന്ദേശം നൽകി.