കൃഷ്ണഗിരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്ക്

മീനങ്ങാടി : കാറിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്ക്. ദേശീയ പാതയിൽ കൃഷ്ണഗിരി ഫുഡ്ബേ ഹോട്ടലിന് സമീപമാണ് സംഭവം. ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കാണ് മരം വീണത്. ഒരാൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റയാളെ സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
അതേസമയം, ദേശീയപാത 766 ൽ കല്ലൂരിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. രാത്രി 7.30 ഓടെയാണ് സംഭവം. കല്ലൂർ ടൗണിനോട് ചേർന്ന് പാതയോരത്ത് നിന്ന വൻ പൂമരം കനത്ത കാറ്റിലും മഴയിലും നിലം പതിച്ചാണ് ഗതാഗത തടസ്സം ഉണ്ടായത്.