പടിഞ്ഞാറത്തറയിൽ അഞ്ചോളം വീടുകളിൽ വെള്ളം കയറി

പടിഞ്ഞാത്തറ : ശക്തമായ മഴയിൽ പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലിൽ അഞ്ചോളം വീടുകളിൽ വെള്ളം കയറി. ബി.എസ്.പി കനാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള തോട് നികത്തിയത് മൂലമാണ് വീടുകളിൽ വെള്ളം കയറിയത്. മൂവായിരത്തോളം വാഴ നശിക്കുകയും ചെയ്തിട്ടുണ്ട്. പടിഞ്ഞാറത്തറ പഞ്ചായത്തിൽ മുഹമ്മദ് മങ്ങലേരി എന്നിവയുടെ വീടിൻറെ മതിലിടിഞ്ഞ് വീടിന് നാൾനഷ്ടം ഉണ്ടായി.