വീടിന് മുകളിൽ മരംവീണ് ഒരാൾക്ക് പരിക്ക്

ബത്തേരി : ഇന്നുപുലർച്ചെ ബത്തേരിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന തസ്ലീനക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെങ്ങപ്പള്ളി വില്ലേജിൽ വാർഡ് 12- ലക്ഷം വീട് അംഗണവാടിയ്ക്ക് സമീപം ഷുഹൈബിൻ്റെ വീടിനു മുകളിലും മരം വീണ് നാശനഷ്ടം സംഭവിച്ചു.