May 24, 2025

കേരളത്തില്‍ 15 വര്‍ഷത്തിന് ശേഷം കാലവര്‍ഷം നേരത്തെ എത്തി : വയനാട്ടിൽ നാളെ റെഡ് അലർട്ട്

Share

 

കൽപ്പറ്റ : കേരളത്തില്‍ കാലവർഷം എത്തിയതായി ഔദ്യോഗിക അറിയിപ്പ്. 2009 നു ശേഷം കാലവർഷം ഇതാദ്യമായിട്ടാണ് നേരത്തെ എത്തുന്നത്. 2009 ല്‍ മേയ് 23 നു കാലവർഷം തുടങ്ങിയിരുന്നു. തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ 8 ദിവസം മുമ്ബ് കേരളത്തില്‍ എത്തി. കാലവർഷത്തിന്‍റെ വരവിനോട് അനുബന്ധിച്ച്‌ സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

 

കാലവർഷം ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. സാധാരണ ജൂണ്‍ ഒന്നിനാണ് കാലാവർഷം കേരളത്തില്‍ എത്തുക. എന്നാല്‍ ഈ വർഷം ഒരാഴ്ച മുമ്ബേ കാലവർഷം കേരളത്തില്‍ എത്തി. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളില്‍ ഓറഞ്ച് അലേർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്‌ എന്നീ ജില്ലകളില്‍ റെഡ് അലർട്ടാണ്. പത്തനംതിട്ട മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേർട്ടും ഉണ്ട്.തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളില്‍ കനത്ത ജാഗ്രതാ പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.