കബനിഗിരിയില്‍ വീണ്ടും പുലി ആടിനെ ആക്രമിച്ചുകൊന്നു

പുൽപ്പള്ളി : കബനിഗിരിയില്‍ വീണ്ടും പുലി ആടിനെ ആക്രമിച്ചുകൊന്നു. കബനിഗിരി സ്വദേശി ജോയിയുടെ ആടിനെയാണ് പുലി ആക്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇദ്ദേഹത്തിൻ്റെ രണ്ട് ആടുകളെ പുലി ആക്രമിച്ചു കൊന്നിരുന്നു. ഇത് മൂന്നാമത്തെ ആടിനെയാണ് പുലി കൊല്ലുന്നത്. ഇദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് വനം വകുപ്പ് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചിരുന്നു.