ബത്തേരി ടൗണിൽ ജൂൺ ഒന്നുമുതൽ ഗതാഗതപരിഷ്‌കാരം

സുൽത്താൻബത്തേരി ടൗണിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്ന തിനും വാഹനപാർക്കിങ് അടക്കമുള്ള സൗകര്യങ്ങൾക്കുമായി ജൂൺ ഒന്നുമുതൽ ടൗണിൽ ഗതാഗതപരിഷ്കാരം നടപ്പാക്കും. പരിഷ്കാരങ്ങളുടെ ട്രയൽ റൺ ഈ മാസം 21 മുതൽ 31 വരെ നടത്താനും ഗതാഗത ഉപദേശകസമിതി യോഗം തീരുമാനിച്ചു. നഗരസഭാധ്യക്ഷൻ ടി.കെ.രമേശിന്റെ അധ്യക്ഷതയിൽച്ചേർന്ന യോഗത്തിലാണ് 58 പുതിയ തീരുമാനങ്ങളോടെ പരിഷ്കാരം നടപ്പാക്കുന്നത്. ട്രാഫിക് എസ്ഐ, ജോയിൻ്റ് ആർടിഒ, പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥർ, കെഎസ്ഇബി ഉദ്യോഗ സ്ഥർ, രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, വ്യാപാരിപ്രതിനിധികൾ, നഗരസഭാ സെക്രട്ടറി, പൊതുമരാമത്ത് സ്ഥിരം സമിതിയധ്യക്ഷൻ തുടങ്ങിയവർ യോഗത്തിൽ പങ്കെ ടുത്തു.
യോഗ തീരുമാനങ്ങൾ
ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. ചുങ്കത്തെ സ്റ്റാർ കിച്ചണിൻ്റെ മുന്നിലെ ബസ്സ്റ്റാപ്പ് മുന്നോട്ടുനീക്കി ട്രാക്ടർ സ്റ്റാൻഡിൻ്റെ ഭാഗത്തേക്ക് മാറ്റും. ഓട്ടോറിക്ഷകൾക്ക് സ്റ്റിക്കർ നൽകുന്നതിന് കോഡിനേഷൻ കമ്മിറ്റി വിളിക്കും. ടിപ്പർ വാഹനങ്ങളുടെ നിയന്ത്രണം ഒരു മണിക്കൂറാക്കും. വാഹനപാർക്കിങ് കൃത്യമായി നടപ്പാക്കും. പോലീസ് സ്റ്റേഷൻ റോഡ് തുടക്കഭാഗത്ത് നോ പാർക്കിങ് ബോർഡ് സ്ഥാപിക്കും. പാർക്കിങ് സ്ഥലങ്ങളിൽ ലൈനുകൾ വരച്ചിടും.
ബീനാച്ചിമുതൽ ടെക്‌നിക്കൽ സ്കൂൾ വരെയും കോട്ടക്കുന്നുമുതൽ ഗാരേജുവരെയും ചുങ്കംമുതൽ ബ്ലോക്ക് ഓഫീസു വരെയും തെരുവോരക്കച്ചവടം നിരോധിക്കും. ലുലുമുതൽ ബീനാച്ചിവരെ ട്രാഫിക് സംവിധാനമേർപ്പെടുത്തും.
പോലീസ് എയ്ഡ് പോസ്റ്റ് പഴയ ബസ്സ്റ്റാൻഡിൽ സ്ഥാപിക്കും. ഗാന്ധി ജങ്ഷൻ വൺവേ തിരിയുന്നതിന്റെ ഇടതുവശം ഇരുചക്ര പാർക്കിങ്. കോടതിക്കുമുൻപിലും താലൂക്കാശുപത്രി, ഡബ്ല്യുഎംഒ റോഡ് എന്നിവയുടെയും ഇരുവശങ്ങളിലും നോ പാർക്കിങ്. ഇഖ്റ ആശുപത്രിക്കുമുന്നിലെ ഓട്ടോ സ്റ്റാൻഡ് കുറച്ചുപിന്നിലേക്കാക്കും. മാഞ്ഞുതുടങ്ങിയ സൂചനാബോർഡു കൾ പുനഃസ്ഥാപിക്കും. ചുള്ളിയോട് റോഡിലെ ബസ് ബേ ഗാന്ധി ജങ്ഷ നുസമീപത്തേക്ക് മാറ്റും. ഇവിടെയുള്ള ഗുഡ്‌സ് ഓട്ടോറിക്ഷകൾ തെക്കു വശത്തേക്ക് മാറ്റിസ്ഥാപിക്കും. കാർഷി കവികസന ബാങ്കിനപ്പുറം സ്വകാര്യബ സുകൾ നിർത്തിയിടുന്നതിന് സൂചനാബോർഡ് സ്ഥാപിക്കും.
അസംപ്ഷൻ ആശുപത്രിക്കുമുന്നിലെ ആംബുലൻസ് പാർക്കിങ് വില്ലേജ് ഓഫീസിനടുത്ത് വെള്ളിമൂങ്ങ പാർക്കിലേക്കും വെള്ളിമുങ്ങ വാഹനങ്ങൾ അസംപ്ഷൻ ജങ്ഷൻ സീബ്രാലൈൻ കഴിഞ്ഞ് പിന്നിലേക്കും പാർക്ക് ചെയ്യാം. ജെറ്റ് പാർക്ക്, എസ്ബിഐ തുടങ്ങിയ ഭാഗത്തേക്കുള്ള ബൈറോഡുകളിൽ നോ പാർക്കിങ്. പഴയ ബസ്സ്റ്റാൻ ഡിൽ ബസുകൾ നിർത്തിയിടാൻ ട്രാക്ക് വരയ്ക്കും. ഫോർ വീൽ പാർക്കുകളിലും സ്ഥലം മാർക്കുചെയ്യും. ട്രാഫിക് ജങ്ഷൻമുതൽ ഗാന്ധി ജങ്ഷൻ പടിഞ്ഞാറുവശത്ത് ഫോർവീലറുകൾ ഒറ്റവരിയായി പാർക്കുചെയ്യാം. പഴയ സ്റ്റാൻഡിനുമുന്നിലെ സീബ്രാലൈൻ രണ്ടു വഴികളുടെയും നടുവിലേക്കുമാറ്റും.
ടൗണിൽ വാഹനം നിർത്തിയിടുന്നതിനുള്ള പരിധി ഒരുമണിക്കൂറാക്കും. നഗരസഭാ ഓഫീസിനുമുന്നിലെ രണ്ട് സീബ്രാവരകൾ ഒന്നാക്കും. നഗരസഭാ ഓഫീസിനുമുന്നിൽ ബസ് ബേ മുതൽ റോഡിന്റെ പടിഞ്ഞാറുഭാഗം, റോഡിൻ്റെ വടക്കുഭാഗം എന്നിവിടങ്ങളിൽ നാല്, രണ്ട് ചക്രവാഹന പാർക്കിങ്. അസംപ്ഷൻ ആശുപത്രിക്കുസമീപത്തെ വാഹനപാർക്കിങ് ഒഴിവാക്കും.
ഗാന്ധി ജങ്ഷനിൽ ചുള്ളിയോട് റോഡിൽ ഇരുവശത്തും ബസ്‌ബേ. ചുങ്കം ബസ് ബേയിലും മുൻസിപ്പാലിറ്റി ബസ്‌ബേയിലും ഡെലിനേറ്ററുകൾ സ്ഥാപിക്കും. ചുങ്കം ഓട്ടോസ്റ്റാൻഡ് കഴിഞ്ഞ് റോഡിന് വടക്കുഭാഗം മത്തായീസ് ബേക്കറിവരെ നോ പാർക്കിങ്. ബീനാച്ചി സ്കൂളിനുസമീപം സോൺ സിഗ്നൽ. മത്തായീസ് ബേക്കറിമുതൽ ഫ്ലോറ ടൂറിസ്റ്റ് ഹോംവരെ ഫോർ വീലർ പാർക്കിങ്. കക്കോടൻ പമ്പിന് എതിർവശം പാർക്കിങ്. എംഇഎസ് ഹോസ്പിറ്റലിലേക്ക് പ്രവേശിക്കുന്നിടത്ത് നോ പാർക്കിങ്. അസംപ്ഷൻ ജങ്ഷൻമുതൽ വിനായക ജങ്ഷൻവരെ ഫോർ വീലർ പാർക്കിങ്.
ലുലു ജങ്ഷൻ മുതൽ കണ്ണങ്കണ്ടിവരെ റോഡിന് ഇടതുവശം നോപാർക്കിങ്. ഐഡിയൽ സ്കൂളിന് ഇരുവശത്തും റംമ്പിൾഡ് സ്ട്രിപ്സ് സ്ഥാപിക്കും. അനുവദനീയമായ സമയത്തിൽക്കൂടുതൽ വാഹനം പാർക്കുചെയ്താൽ നിയമനടപടിയെടുക്കും. കോട്ടക്കുന്ന് ബസ് സ്റ്റോപ്പ് മുന്നോട്ട് നീക്കിസ്ഥാപിക്കും. രാത്രി എട്ടിനുശേഷം കേയ്ക്ക് ഷോപ്പിന് മുൻവശം പാർക്കുചെയ്യുന്ന ഓട്ടോറിക്ഷകൾ ചുള്ളിയോട് റോഡിന് പുറകിലേക്ക് നീക്കി പാർക്കുചെയ്യണം.
ജൂൺ ഒന്നുമുതൽ നിയമം കർശനമായി നടപ്പാക്കാനാണ് ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനം.