കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വെള്ളമുണ്ട : കഞ്ചാവുമായി യുവാക്കളെ പിടികൂടി. കോഴിക്കോട് ഒഞ്ചിയം പുനത്തിൽ മീത്തൽ വീട്ടിൽ വൈഷ്ണവ് (20), മേലൂർ പുലൈക്കണ്ടിതാഴെ ടി.കെ. സുബിൻ (28) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടി കൂടിയത്. രണ്ടുപേരിൽനിന്നായി 22.96 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ശനിയാഴ്ച മൊതക്കര ചെമ്പ്രത്താംപൊയിൽവെച്ച് പോലീസ് വാഹനം കണ്ട് പരിഭ്രമിച്ച ഇവരെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോൾ, എസ്ഐ മാരായ ജോണി ലിഗോറി, വിൽമ ജൂലിയറ്റ്, സിപിഒമാരായ നൗഫൽ, ടി.യു. വിനീഷ്, മിഥുൻ, അനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.