പനമരം പുഴയിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി

പനമരം : പനമരം മാതോത്തുപൊയിൽ തൂക്കുപാലത്തിന് സമീപം പുഴയിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. പനമരം വാകയാട്ട് ഉന്നതിയിലെ സത്യൻ്റെ മകൻ സഞ്ജു (24) വിനെയാണ് കാണാതായത്.
വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തിനോടൊപ്പം ചങ്ങാടത്തിൽ വലയെറിഞ്ഞ് മീൻ പിടിക്കുന്നതിനിടെ ഇയാളെ കാണാതാവുകയായിരുന്നു.
മാനന്തവാടി അഗ്നിരക്ഷാസേനയും, പനമരം സിഎച്ച് റെസ്‌ക്യു പ്രവർത്തകരും, പനമരം പോലീസും ചേർന്ന് രാത്രിയും തിരച്ചിൽ തുടരുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല.