May 15, 2025

ബാത്ത്‌റൂമിലെ ടോയ്ലറ്റ് സീറ്റ് പൊട്ടിത്തെറിച്ച്‌ യുവാവിന് ഗുരുതര പൊള്ളലേറ്റു

Share

 

നോയ്ഡ: ബാത്ത്‌റൂമിലെ ടോയ്ലറ്റ് സീറ്റ് പൊട്ടിത്തെറിച്ച്‌ യുവാവിന് ഗുരുതര പൊള്ളലേറ്റ സംഭവത്തില്‍ ടോയ്ലറ്റ് പൊട്ടിത്തെറിക്കാന്‍ കാരണം മീഥെയ്ന്‍ ആണെന്ന് ആരോപിച്ച്‌ കുടുംബം രംഗത്തെത്തി. നോയ്ഡയിലെ സെക്ടര്‍ 36 -ലാണ് സംഭവം നടന്നത്. ആഷു എന്ന യുവാവിന്റെ ശരീരത്തിന് 35 പേര്‍ പൊള്ളലേറ്റത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

പതിവുപോലെ ബാത്ത്റൂമില്‍ പോയ ആഷു ടോയ്ലറ്റ് സീറ്റില്‍ ഇരുന്നതോടെ സ്ഫോടനം പോലുള്ള ഒരു ശബ്ദം കേള്‍ക്കുകയും പിന്നാലെ ടോയ്ലറ്റ് സീറ്റ് പൊട്ടിത്തെറിക്കുകയും ചെയ്യും. മുഖവും സ്വകാര്യഭാഗമടക്കമുള്ള ശരീരഭാഗങ്ങള്‍ക്കും ഗുരുതര പൊള്ളലേറ്റു. യുവാവിനെ ഗ്രേറ്റര്‍ നോയിഡയിലെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ കൊണ്ടുപോയതാകാം പൊട്ടിത്തെറിക്ക് കാരണമായെന്ന ആരോപണങ്ങള്‍ ആഷുവിന്റെ പിതാവ് തള്ളി.

 

ആഷു ടോയ്ലറ്റില്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല എന്ന് പിതാവ് വ്യക്തമാക്കി. അതേസമയം, പഴക്കം ചെന്നതോ ശരിയായി മെയ്ന്റനന്‍സ് ആയ പ്ലംബിംഗ് സംവിധാനങ്ങളുള്ള വീടുകളില്‍ ഇത്തരം അപകടങ്ങള്‍ സംഭവിക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ സ്ഫോടന സമയത്ത് വീട്ടിലെ എയര്‍ കണ്ടീഷനടക്കമുള്ള സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

 

എന്നാല്‍, അപകടകരമാകാന്‍ സാധ്യതയുള്ള മീഥെയ്ന്‍ വാതകം അടിഞ്ഞുകൂടിയതാകാം സ്‌ഫോടനത്തിന് കാരണമാകുമെന്ന് കുടുംബം പറഞ്ഞു. ടോയ്ലറ്റ് പൈപ്പുകള്‍ നേരിട്ട് അഴുക്കുചാലില്‍ ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതുവഴിയാകാം അപകടകരമായ വാതകമെത്തിയെന്നും ഇതാകാം പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നും കുടുംബം പറയുന്നു. എന്നാല്‍ വീട്ടിലെ മറ്റേതെങ്കിലും കാരണമാകാം പൊട്ടിത്തെറിക്ക് പിന്നിലെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.