കമ്പളക്കാടിൽ ബസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങി

കമ്പളക്കാട് : കമ്പളക്കാട് ടൗണില്‍ സ്വകാര്യ ബസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങി. പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രി നിര്‍ത്തിയിട്ട വാഹനം ഇന്ന് രാവിലെ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് എടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. റോഡരികിലെ താഴ്ചയിലേക്കിറങ്ങിയ ബസ് സമീപത്തെ വീടിന്റെ പരിസരത്ത് ഇടിച്ച് നില്‍ക്കുകയായിരുന്നു. അപകട സമയത്ത് ജീവനക്കാര്‍ മാത്രമാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ബ്രേക്ക് തകരാറായതിനെ തുടര്‍ന്നാണ് നിയന്ത്രണം നഷ്ടമായതെന്നാണ് സൂചന. കമ്പളക്കാട് പള്ളിക്കുന്ന് വെണ്ണിയോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.