May 12, 2025

ഇനി ട്രെയിനില്‍ യാത്ര ചെയ്യാൻ എല്ലാവര്‍ക്കും തിരിച്ചറിയല്‍രേഖ നിര്‍ബന്ധം : പ്ലാറ്റ്‌ഫോമില്‍ കയറാനുംവേണം

Share

 

ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്രചെയ്യുമ്ബോള്‍ ഓരോരുത്തരുടെയും അംഗീകൃത തിരിച്ചറിയല്‍രേഖ റെയില്‍വേ നിർബന്ധമാക്കി.ഇതുസംബന്ധിച്ച ഉത്തരവ് ടിക്കറ്റ് പരിശോധകർക്കും ആർപിഎഫിനും സതേണ്‍ റെയില്‍വേ അധികൃതർ നല്‍കി. പഹല്‍ഗാമിന്റെയും തുടർസംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നും പരിശോധനയില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കുനേരേ കർശന ശിക്ഷാനടപടിയുണ്ടാവുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

നേരിട്ടോ ഓണ്‍ലൈനായോ ഗ്രൂപ്പ് ടിക്കറ്റെടുക്കുന്നതിന് തിരിച്ചറിയല്‍രേഖ കർശനമാക്കിയിട്ടില്ല. എന്നാല്‍, യാത്രാവേളയില്‍ എല്ലാവരും രേഖ കരുതണം. പ്ലാറ്റ്ഫോമില്‍ പ്രവേശിക്കുന്നതിനും തിരിച്ചറിയല്‍രേഖ വേണം. ടിക്കറ്റ് പരിശോധകരും റെയില്‍വേ പോലീസും ആർപിഎഫും പരിശോധന നടത്തും.

 

പ്രധാന സ്റ്റേഷനുകളില്‍ പ്രവേശനകവാടത്തിലും മറ്റും സംശയാസ്പദമായി കാണുന്നവരുടെ തിരിച്ചറിയല്‍രേഖ പരിശോധിക്കുന്നുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.