സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന : 240 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 72,360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9,045 രൂപയായി. ഇന്നലെയും ഇതേ നിരക്കിലാണ് വില വർധിച്ചിരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.
കഴിഞ്ഞയാഴ്ച സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ശനിയും ഞായറും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ തിങ്കളാഴ്ച മുതല്‍ വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച മാത്രം പവന് ഒറ്റയടിക്ക് 2,000 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം സ്വർണ വില റെക്കോർഡ് ഉയരത്തില്‍ എത്തിയിരുന്നു. പിന്നീട് മാസാവസാനം വില കുറയുകയായിരുന്നു.
ഏതൊരു യുദ്ധവും സ്വര്‍ണത്തില്‍ വലിയ പ്രതിഫലനമുണ്ടാക്കും. റഷ്യ- ഉക്രെയ്ന്‍ യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷവും സ്വര്‍ണവില ഉയര്‍ത്തിയിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് പോയാല്‍ സ്വര്‍ണവിലയിലും അത് പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്.