രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില 15 രൂപ കുറച്ചു

ഡല്‍ഹി : വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വിലയില്‍ മാറ്റമുണ്ടായില്ല. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
ഏപ്രിലില്‍ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 41 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിലയില്‍ വീണ്ടും കുറവുണ്ടായത്. എന്നാല്‍ ഏപ്രിലില്‍ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വില കൂട്ടിയിരുന്നു. ഏപ്രില്‍ ഏഴിന് 14.2 കിലോ ഗ്യാസ് സിലിണ്ടർ വില 50 രൂപയാണ് കൂട്ടിയത്.പാചക വാതക വിലകള്‍ എല്ലാ മാസവും ഒന്നാം തീയതിയും 15-ാം തീയതിയുമാണ് പരിഷ്‌കരിക്കാറുള്ളത്.