വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മാനന്തവാടി : തലപ്പുഴ ഗവ. എന്‍ജിനിയറിങ് കോളജില്‍ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എംടെക് ആണ് യോഗ്യത. പിഎച്ച്ഡി അധ്യാപക പ്രവര്‍ത്തിപരിചയം അഭിലഷണീയം. പിഎസ്‌സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി ഏപ്രിൽ 30 ന് രാവിലെ 9.30 ന് കോളജ് ഓഫീസില്‍ എത്തണം. ഫോണ്‍: 04935 257320.
പുൽപ്പള്ളി : പഴശ്ശിരാജാ കോളജിൽ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ്, മൈക്രോബയോളജി, ഇക്കണോമിക്സ്, ഇക്കണോമിക്സ് ആൻഡ് ഡേറ്റാ മാനേജ്മെന്റ്, ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, മലയാളം, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഏപ്രിൽ 30നു മുൻപ് അപേക്ഷ നൽകണം. 04936243333.