ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പതിനാറുകാരന്‍ മരിച്ചു

കല്‍പ്പറ്റ : ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പതിനാറുകാരന്‍ മരിച്ചു. തെക്കുംതറ കാരാറ്റപടി വാടോത്ത് ശ്രീനിലയം ശിവപ്രസാദ് (സുധി) – ദീപ ദമ്പതികളുടെ ഏക മകന്‍ സഞ്ജയ് ശിവ (17) യാണ് മരിച്ചത്. ഇന്നലെ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ശ്വാസതടസ്സം നേരിടുകയും രാത്രിയോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുയായിരുന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൂന്ന് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.